കോബ്രയിലെ വിക്രമിന്റെ വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച് സംവിധായകൻ

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് കോബ്ര. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ചിയാൻ വിക്രം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മോഷണ പശ്ചാത്തലമുള്ള സിനിമയിൽ 20 വ്യത്യസ്ത ലുക്കുകളിൽ ആണ് വിക്രം എത്തുന്നത്. കൊവിഡിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്.

ഷൂട്ടിങ്ങിനായി വ്യത്യസ്ത ലുക്കിൽ ഒരുങ്ങുന്ന വിക്രമിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ അജയ് പങ്കുവെച്ചിരിക്കുകയാണ്. ‘തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ കുറഞ്ഞ് അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ ആരംഭിക്കാൻ കാത്തിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സംവിധായകൻ ചിത്രം പങ്കുവെച്ചത്. ‘അന്യനി’ൽ രണ്ട് വ്യത്യസ്ത വേഷങ്ങളിൽ തകർത്തഭിനയിച്ച വിക്രമിന്റെ നിരവധി വ്യത്യസ്ത ലുക്കുകളെ ഏറെ ആകാംഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്. കെജിഎഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ക്രിക്കറ്റ്‌ താരം ഇർഹാൻ പത്താൻ അഭിനയിക്കുന്ന ആദ്യ സിനിമ കൂടിയാണ് കോബ്ര.

Comments: 0

Your email address will not be published. Required fields are marked with *