കോഴ ആരോപണം; സി കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

സി കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ബത്തേരി കോഴയുമായി ബന്ധപ്പെട്ടാണ് പരിശോധന. ജാനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിച്ചു. ബത്തേരിയിൽ സ്ഥാനാർത്ഥിയാകാൻ ജാനു ബിജെപിയിൽ നിന്നും പണം വാങ്ങിയെന്നാണ് ആരോപണം. അതേസമയം ജാനുവിന് കോഴ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് ബി ജെ പി നേതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.

Comments: 0

Your email address will not be published. Required fields are marked with *