കോവിഡിനിടെ സ്വത്തുക്കൾ വാരിക്കൂട്ടിയ താരങ്ങൾ ഇവരാണ്

കോവിഡ് മഹാമാരി രൂക്ഷമാകുന്നതിനിടെ മുംബൈയിലെ അത്യാഡംബര ഭവനങ്ങൾ സ്വന്തമാക്കുന്ന തിരക്കിലാണ് സമ്പന്നർ. സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി മഹാരാഷ്ട്ര സർക്കാർ വെട്ടിക്കുറച്ചതാണ് ഈ തിരക്കിന് പിന്നിലെ കാരണം. ഏപ്രിൽ ഒന്ന് മുതൽ മാർച്ച് വരെയാണ് 5 ശതമാനമായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി 2 ശതമാനമാക്കി കുറച്ചിരിക്കുന്നത്.

കോവിഡിൽ പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് വിപണിയെ ഉയർത്തി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഭവന നിർമ്മാണ യൂണിറ്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചത്. അവസരം മുതലെടുത്ത് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള അതിസമ്പന്നരാണ് മെട്രോനഗരമായ മുംബൈയിൽ വസ്തുവകകൾ വാരിക്കൂട്ടുന്നത്.

ചലച്ചിത്ര താരങ്ങൾ, ബിസിനസ്സുകാര്‍, വൻകിട നിക്ഷേപകർ, ബഹുരാഷ്ട്ര കമ്പനികളിലെ സി-സ്യൂട്ട് ജീവനക്കാർ എന്നിങ്ങനെ അതിസമ്പന്നരുടെ ഒരു വലിയ നിര തന്നെ പുതിയ നികുതി നിയമം വിനിയോഗിച്ചിരിക്കുകയാണ്.

5184 ചതുരശ്രയടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റ് 31 കോടി രൂപ ചിലവിട്ട് അമിതാഭ് ബച്ചൻ സ്വന്തമാക്കി. ബിസിനസുകാരായ രാധാകിഷൻ ദമാനിയും രഹെജ കുടുംബവും ഇക്കൂട്ടത്തിലുണ്ട്. രാജ്യത്തെ വൻ വ്യവസായികളായ മുകേഷ് അംബാനി, കുമാർ മംഗലം ബിർള, അജയ് പിരമൽ എന്നീ സമ്പന്നർക്കും ഇവിടെ വസ്തുക്കളുണ്ട്. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ, സണ്ണി ലിയോൺ, കോർപ്പറേറ്റ് ഇന്ത്യയുടെ അറിയപ്പെടുന്ന പേരുകളായ കെകി മിസ്ത്രി, രഹെജ ഫാമിലി, മോട്ടിലാൽ ഓസ്വാൾ ട്രസ്റ്റ്, ദീപക് പരേഖിന്റെ ഭാര്യ സ്മിത പരേഖ് തുടങ്ങിയ താരങ്ങളും ഈ കാലയളവില്‍ സ്വത്തുക്കൾ സ്വന്തമാക്കിയിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *