Flash News

കോൺഗ്രസ് നിർണായക പ്രവർത്തക സമിതി യോഗം ഇന്ന്; സംഘടനാ തെരഞ്ഞെടുപ്പ് അടക്കം ചര്‍ച്ച ചെയ്യും

സംഘടനാ തെരഞ്ഞെടുപ്പ് അടക്കം ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും ലഖിംപുരിലെ കര്‍ഷക കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളും യോഗത്തിൽ ചര്‍ച്ചയാകും. എഐസിസി ആസ്ഥാനത്താണ് യോഗം. ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് അടക്കം വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മുന്നൊരുക്കൾ, പഞ്ചാബ് കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കങ്ങൾ, സ്ഥിരം പാർട്ടി അധ്യക്ഷൻ തുടങ്ങി ഇന്നത്തെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ചർച്ചയ്ക്ക് വരുന്ന വിഷയങ്ങൾ നിരവധിയാണ്. പാർട്ടിയിൽ വിമത സ്വരം ഉയർന്നുന്ന ജി23 നേതാക്കൾക്കാണ് ഉടൻ സ്ഥിരം അധ്യക്ഷൻ വേണമെന്ന നിലപാടുള്ളത്. എന്നാൽ ഈ നേതാക്കൾക്ക് വഴങ്ങേണ്ട എന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി അടുത്ത വര്‍ഷം നവംബര്‍ വരെ തുടരട്ടെയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്താലും കാലാവധി ഉടന്‍ അവസാനിക്കും. അതുകൊണ്ട് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തക സമിതി കൈക്കൊള്ളുന്ന തീരുമാനം നിര്‍ണായകമാകും.

 

 

 

Comments: 0

Your email address will not be published. Required fields are marked with *