Flash News
ക്രിപ്റ്റോ കറൻസി തട്ടിപ്പ്

കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്: ഏജൻസികൾക്കെതിരെ കേന്ദ്ര അന്വേഷണം

കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ വിവിധ ഏജൻസികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. ഇ ഡി, ജിഎസ്ടി ഇന്റലിജൻസ്,ഐ ടി വകുപ്പ് തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വാസിർ x എന്ന കമ്പനി ഈ അടുത്ത 40 കോടിയുടെ വെട്ടിപ്പ് നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസികൾ അന്വേഷണവുമായി എത്തുന്നത്.

അതേസമയം കണ്ണൂരിൽ നടന്ന കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ് ചെയ്തത്.

കണ്ണൂർ ചാലാട് പഞ്ഞിക്കൽ സ്വദേശി റഷീദ മൻസിലിൽ മുഹമ്മദ് റെനീഷ് (33) ആണ് അറസ്റ്റിലായത്. കണ്ണൂർ സിറ്റി അസി. കമ്മിഷണർ പി. പി സദാനന്ദനാണ് റെനീഷിനെ അറസ്റ്റു ചെയ്തത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധനയിൽ കോടികളുടെ ഇടപാടുകൾ നടന്നതായി കണ്ടെതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *