ക്ലബ്ഹൗസിന് പുതിയൊരു എതിരാളി കൂടിയെത്തി

ചായക്കട ചർച്ചകൾക്കായി കൊറോണ കാലത്ത് മലയാളികൾ കണ്ടെത്തിയ ഇടമാണ് ക്ലബ്ഹൗസ്. മെയ് മാസത്തിലാണ് ക്ലബ്ഹൗസിന്റെ ആൻഡ്രോയിഡ് പതിപ്പ് പ്ലേ സ്റ്റോറില്‍ എത്തിയത്. വർത്തമാനം പറയാനുള്ള സൈബറിടം ജനകീയമായത് അന്നാണ്. ഏതു വിഷയത്തെപ്പറ്റിയും ക്ലബ്ഹൗസിൽ സംസാരിക്കാം. അല്ലെങ്കിൽ കേൾവിക്കാരാകാം. ഇഷ്ടമായില്ലെങ്കിൽ ശല്യമുണ്ടാക്കാതെ ഇറങ്ങിപോകാം. ക്ലബ്ഹൗസിൻ്റെ വളർച്ച പല ടെക്നോളജി കമ്പനികളെയും ബദൽ ആപ്പുകൾ വിപണിയിലിറക്കാൻ നിർബന്ധിതരാക്കി.

ക്ലബ്ഹൗസിന് സമാനമായ ഹോം പേജും ഇന്റർഫെയ്‌സുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സ്പോട്ടിഫൈ ഗ്രീൻറൂം. സെലബ്രിറ്റി ന്യൂസ്, കോമഡി എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് സ്പോട്ടിഫൈ ഗ്രീൻറൂമിൽ ലഭ്യമായുള്ളത്. സംഗീതം, സംസ്കാരം എന്നി വിഷയങ്ങളിലും തത്സമയ സംവാദങ്ങൾ ഉടനെ സ്പോട്ടിഫൈ ഗ്രീൻറൂമിൽ ആരംഭിക്കുന്നതാണ്. കൂടാതെ പ്രൊഫഷണൽ അത്‌ലറ്റുകൾ, എഴുത്തുകാർ, സംഗീതജ്ഞർ, ഗാനരചയിതാക്കൾ, പോഡ്‌കാസ്റ്റർ‌മാർ‌ എന്നിവരുമായുള്ള സംവാദങ്ങളും ഗ്രീൻറൂമിൽ ലഭ്യമാവും.

ക്ലബ്ഹൗസിൽ നിന്നും വ്യത്യസ്തമായി സ്‌പോട്ടിഫൈ ഗ്രീൻറൂം ചർച്ചകൾ റെക്കോർഡ് ചെയ്യാൻ സാധിക്കുമെന്നതാണ് പ്രത്യേകത.135ൽ അധികം വിപണികളിലേക്കാണ് സ്‌പോട്ടിഫൈ ഗ്രീൻറൂം ലോഞ്ച് ചെയ്തത്. സ്‌പോട്ടിഫൈ ലോഗിൻ ഐഡിയുള്ള ഏതൊരു വ്യക്തിക്കും ഗ്രീൻറൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകും.

Comments: 0

Your email address will not be published. Required fields are marked with *