ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിടുകയാണെങ്കില്‍ കണ്ണൂരില്‍ മാർക്സിസ്റ്റ് പാര്‍ട്ടി ഉണ്ടാവില്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിടുകയാണെങ്കില്‍ കണ്ണൂരില്‍ മാർക്സിസ്റ്റ് പാര്‍ട്ടി ഉണ്ടാവില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കട്ടമുതല്‍ കള്ളന്മാര്‍ പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൊണ്ടുവരുന്ന പണം ജില്ലാ നേതൃത്വം വാങ്ങുന്നതെന്നും ഇതില്‍ എല്ലാ എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും പങ്കുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

എന്തെങ്കിലും കേസില്‍ പിടിക്കപ്പെടുമ്പോള്‍ തള്ളിപറയുകയും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളെ പറ്റിക്കുകയുമാണ് മാര്‍കിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത് പറഞ്ഞ യൂണിതാണ്. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ സംരക്ഷണത്തോടെയാണ് ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ ആളുകളും ക്രിമിനല്‍ കേസിലേയും കൊലക്കേസിലേയും പ്രതിയാണെന്നും ആരോപിച്ചു. ഷുഹൈബ് വധക്കേസിന് പിന്നാലെ ആകാശ് തില്ലങ്കേരിയെ പുറത്താക്കിയെന്ന് പറഞ്ഞതല്ലേ. പുറത്താക്കിയയാള്‍ എങ്ങനെയാണ് അവരുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഇനിയും വിവരങ്ങള്‍ പുറത്ത് വരാനുണ്ടെന്നും. ക്വട്ടേഷന്‍ സംഘത്തെ പുറത്താക്കേണ്ടി വന്നാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ത്‌ന്നെ പിരിച്ചുവിടേണ്ടി വരും.’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *