Flash News

ക്വാറന്‍റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കാൻ പൊലീസ്; മാനദണ്ഡം ലംഘിച്ചാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

കൊവിഡ് പോസിറ്റീവായി ക്വാറന്‍റീനില്‍ കഴിയുന്നവർ വീടുകളിൽ തുടരുന്നത് ഉറപ്പാക്കാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. പൊലീസിൽ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തിന്‍റെ സഹായത്തോടെ പരിശോധന നടത്തും. നേരത്തെ വളണ്ടിയർമാരുടെ സേവനം പൊലീസ് ഉപയോഗിച്ചത് ആവശ്യമുള്ളിടത്ത് തുടരാം. ക്വാറന്റീൻ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *