ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാം : കേന്ദ്ര ആരോഗ്യമന്ത്രാലയം

ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വേണ്ടി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ഇക്കാര്യം അറിയിച്ചത്.
ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഗൈഡ് ലൈന്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗര്‍ഭിണികളില്‍ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്നും അതുടന്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ഡാറ്റ ലഭിക്കുന്നതുവരെ കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ തീര്‍പ്പ് പറയാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. അതേ കുറിച്ചുളള ചര്‍ച്ചകള്‍ ആരോഗ്യമേഖലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
നിലവില്‍ ഒരു രാജ്യത്ത് മാത്രമാണ് കൊവിഡ് വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ശിശുക്കള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതുണ്ടോ എന്നതിലും വ്യക്തതയില്ല. കുട്ടികളുമായി ബന്ധപ്പെട്ട ഡാറ്റ ലഭിക്കും വരെ അത് പരിഗണിക്കില്ല.

Comments: 0

Your email address will not be published. Required fields are marked with *