ഗള്‍ഫില്‍ നിന്ന് സായി കുമാറിനെ നാട്ടില്‍ എത്തിക്കാന്‍ ദാവൂദിന്റെ സഹായം തേടിയെന്ന് സിദ്ദിഖ് ; അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വാര്യര്‍

ഗള്‍ഫില്‍ നിന്ന് സായി കുമാറിനെ നാട്ടില്‍ എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായം തേടിയെന്ന സംവിധായകന്‍ സിദ്ദിഖിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന തന്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദിഖ് തുറന്നു പറഞ്ഞിരിക്കുന്നതെന്നും, വിശദമായ അന്വേഷണം ആവശ്യമാണെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :

‘1993ലാണ് മുംബൈ സീരിയല്‍ ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്. ഹിറ്റ്ലര്‍ സിനിമ ഷൂട്ടിങ്ങ് നടക്കുന്ന 95 – 96 സമയം. ദാവൂദ് ഇബ്രാഹിമിന്റെ ചോരക്കായി ഇന്ത്യന്‍ ഏജന്‍സികള്‍ ഓടി നടക്കുന്ന കാലം. ബോളിവുഡ് താരങ്ങള്‍ പോലും ഡി കമ്പനിയുമായി സംസാരിക്കാന്‍ ഭയന്ന കാലം. സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത് മലയാള സിനിമയിലെ നടന്‍ സായി കുമാറിനെ ദുബായില്‍ നിന്ന് നാട്ടില്‍ എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടി എന്നാണ് സംവിധായകന്‍ സിദ്ദിഖ് മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാര്‍ ആന്റ് സ്റ്റൈലിന് മാര്‍ച്ചില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന എന്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദിഖ് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണ്.’

Comments: 0

Your email address will not be published. Required fields are marked with *