ഗുണ്ടാ ആക്രമണം; കോട്ടയത്ത് രണ്ട് യുവാക്കളെ വീട്ടിൽ കയറി വെട്ടി

കോട്ടയം നഗരമധ്യത്തിൽ ഗുണ്ടാ ആക്രമണം. ചന്തക്കടവിന് സമീപത്തെ വീട്ടിൽ വടിവാളും മറ്റ് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം രണ്ടു യുവാക്കളെ വെട്ടി. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. വെട്ടേറ്റ രണ്ടു യുവാക്കളെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments: 0

Your email address will not be published. Required fields are marked with *