ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ; പുതിയ മാർഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിര്‍ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. നിലവിലുള്ള വാക്സിനുകൾ ഗര്‍ഭിണികൾക്ക് സുരക്ഷിതമാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് വാക്സിൻ സ്വീകരിക്കാമെന്നുമാണ് മന്ത്രാലയം നിർദേശിച്ചു.

ലഭ്യമായ വാക്സിനുകൾ ഗര്‍ഭിണികൾക്ക് സുരക്ഷിതമാണെന്നും. എങ്കിലും സാധാരണ വാക്സിനുകളെ പോലെ മിതമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കും. വാക്സിനേഷന് ശേഷം നേരിയ പനി, കുത്തിവയ്പ്പെടുത്ത സ്ഥലത്ത് വേദന അല്ലെങ്കിൽ രണ്ട് മൂന്ന് ദിവസത്തോളം അസ്വസ്ഥത എന്നിവയൊക്കെ അനുഭവപ്പെടാം. വളരെ അപൂർവമായി (1-5 ലക്ഷത്തിൽ ഒരാൾ), ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ ലഭിച്ച് 20 ദിവസത്തിനുള്ളിൽ ഇനിപ്പറയുന്ന ചില ലക്ഷണങ്ങൾ അനുഭവപ്പെടാം, അത് അടിയന്തിര ശ്രദ്ധ ആവശ്യമായി വന്നേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഗർഭിണികൾ കോ-വിൻ പോർട്ടൽ അല്ലെങ്കിൽ കൊവിഡ് വാക്സിനേഷൻ സെന്‍റർ വഴി രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്ര മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. സാധാരണ പോലെ തന്നെയാണ് രജിസ്ട്രേഷൻ പ്രക്രിയ എന്നും അറിയിച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *