‘ചരിത്രം തിരുത്തിക്കുറിച്ച ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍’; ഒളിമ്പിക് മെഡല്‍ നേട്ടത്തിൽ ഹോക്കി ടീമിന് ആശംസയുമായി അക്ഷയ് കുമാര്‍

 

നാലുപതിറ്റാണ്ടിന് ശേഷം ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് മെഡല്‍ നേടിതന്ന ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ചരിത്രം തിരുത്തിക്കുറിച്ച ടീമിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം. 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക് മെഡല്‍ നേടിയ ടീമിന്റെ പ്രകടനത്തെയും അക്ഷയ് കുമാര്‍ അഭിനന്ദിച്ചു.

‘ചരിത്രം തിരുത്തിക്കുറിച്ച ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍. 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഒളിമ്പിക് മെഡല്‍. എന്ത് ഗംഭീര മാച്ചായിരുന്നു. അതിഗംഭീരമായ തിരിച്ച് വരവും’- അക്ഷയ് കുമാര്‍

Comments: 0

Your email address will not be published. Required fields are marked with *