ചലച്ചിത്ര താരം മമിതയുടെ പേരിനു പിന്നിലെ രഹസ്യം ഇതാണ്

ഖോ ഖോ എന്ന സിനിമയിലെ ചുറുചുറുക്കും തന്റേടവും വാശിയുമുള്ള മിടുക്കി. ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലെ അല്‍ഫോന്‍സ… സിനിമയില്‍ വേറിട്ടു നില്‍ക്കുകയാണ് മമിത എന്ന താരം അവതരിപ്പിച്ച കഥാപാത്രങ്ങള്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കാന്‍ ഈ താരത്തിന് സാധിച്ചു.

മമിത എന്ന പേര് അല്പം വ്യത്യസ്തമാണ്. എന്നാല്‍ ഒരു തെറ്റില്‍ നിന്നും ഉണ്ടായതാണ് ആ പേര്. വീട്ടില്‍ നമിത എന്നാണ് താരത്തെ വിളിക്കുന്നത്. പക്ഷെ ജനന സര്‍ട്ടിഫിക്കേറ്റില്‍ ചെറിയൊരു തെറ്റ് സംഭവിച്ച് പേര് മമിത എന്നായി. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ പേര് മാറ്റണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ അന്ന് പ്രധാന അധ്യാപിക പറഞ്ഞത് ‘നമിത എന്നത് കുറെ ആളുകള്‍ക്കുള്ള പേരാണ്. അതുകൊണ്ട് മമിത മതി’യെന്നാണ്. അങ്ങനെ നമിത മമിത എന്നായി.

വെള്ളിത്തിരയില്‍ മികച്ച അഭിനയ പ്രകടനം തന്നെയാണ് ഈ താരം കാഴ്ചവെക്കുന്നത്. സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തിയത്. വരത്തന്‍, വികൃതി എന്നീ ചിത്രങ്ങളിലും മമിത അഭിനയിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ജാവയിലെയും ഖോ ഖോയിലെയും കഥാപാത്രങ്ങളാണ് കൂടുതല്‍ ശ്രദ്ധ നേടിയത്.

Comments: 0

Your email address will not be published. Required fields are marked with *