ചാഞ്ചാടി ഓഹരി വിപണി; സെൻസെക്‌സ് 7 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 6 പോയിന്റ് നഷ്ടത്തിലും വ്യാപാരം ആരംഭിച്ചു

സെൻസെക്‌സ് 7 പോയിന്റ് നേട്ടത്തിൽ 52,742ലും നിഫ്റ്റി 6 പോയിന്റ് നഷ്ടത്തിൽ 15,808ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

അദാനി പോർട്‌സ്, ഏഷ്യൻ പെയിന്റ്‌സ്, വിപ്രോ, ഐഒസി, എൽആൻഡ്ടി, എൻടിപിസി, റിലയൻസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, യുപിഎൽ, എച്ച്‌സിഎൽ ടെക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

അതേസമയം എച്ച്ഡിഎഫ്‌സി ലൈഫ്, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐആർസിടിസി, രുചി സോയ, കൊച്ചിൻ മിനറൽസ്, സിന്റക്‌സ് ഇൻഡസ്ട്രീസ്, സുസ് ലോൺ എനർജി തുടങ്ങിയ കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

Comments: 0

Your email address will not be published. Required fields are marked with *