‘ചിലരെന്നെ യൂദാസെന്ന് വിളിച്ചു’; ജിഫ്രി മുത്തുക്കോയ തങ്ങള്‍

 

വഖഫ് നിയമന വിവാദത്തില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പളളികളില്‍ പ്രതിഷേധിക്കേണ്ട എന്ന തീരുമാനമെടുത്തതില്‍ അമര്‍ഷമുളള ചിലര്‍ തന്നെ യൂദാസെന്ന് വിളിക്കുന്നുണ്ടെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. യുഎഇയില്‍ വെച്ച് നടന്ന പൊതുപരിപാടിയിലാണ് ലീഗിന്റെ പേരെടുത്ത് പറയാതെയുളള ജിഫ്രി തങ്ങളുടെ പ്രതികരണം.
പ്രതിഷേധിക്കേണ്ട എന്ന തീരുമാനം തനിച്ച് എടുത്തതാണെന്ന് വരുത്തിതീര്‍ക്കാനുളള ചിലരുടെ ശ്രമങ്ങളും പരാജയപ്പെട്ടു. തീരുമാനം തന്റേത് മാത്രമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പേരില്‍ പലരും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

ആശയക്കുഴപ്പമുണ്ടാക്കാനാണ് ചിലര്‍ ശ്രമിച്ചത്. താന്‍ യൂദാസാണെന്നു പറഞ്ഞു. ഇതിന് മുമ്പ് ശംസുല്‍ ഉലമയേയും ഇത്തരത്തില്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചിരുന്നു. ജമാഅത്ത് വിഭാഗവും മുജാഹിദ് വിഭാഗവും വഖഫ് വിഷയം പളളികളില്‍ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഇത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *