ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം കൊണ്ട് ആളുകളെ ആകർഷിക്കുന്ന പൂവ്

വാർ‌സയിലെ ഒരു ബൊട്ടാനിക്കൽ ഗാർഡനിൽ അപൂർവ്വമായി പൂക്കുന്ന ഒരു പൂവ് കാണാൻ ഒട്ടനവധി ആള്‍ക്കാര്‍ മണിക്കൂറുകളോളം കാത്തിരുന്നു. ശവപുഷ്പം എന്നറിയപ്പെടുന്ന ഈ പൂവിന് ഒരു പ്രത്യേകതയുണ്ട് ; ചീഞ്ഞളിഞ്ഞ മാംസത്തിന്റെ ഗന്ധമാണ് ഇത് വമിപ്പിക്കുന്നത്. അപൂർവ്വവും അസാധാരണവുമായ ഈ പുഷ്പത്തിന് വളരെ ഹ്രസ്വമായ ആയുസ്സാണുള്ളത്.

പരാഗണം നടത്തുന്ന പ്രാണികളെ ആകർഷിക്കാനാണ് പൂവ് ചീഞ്ഞളിഞ്ഞ മാംസത്തിന്റെ ദുർഗന്ധം പുറപ്പെടുവിക്കുന്നത്. ഞായറാഴ്ച പൂത്ത പൂവ് തിങ്കളാഴ്ച തന്നെ വാടിപ്പോയി. പൂവിന്റെ ദുർഗന്ധവും ജനക്കൂട്ടവും ഒഴിവാക്കാൻ ആഗ്രഹിച്ച് പലരും വാർസോ യൂണിവേഴ്‌സിറ്റി ബൊട്ടാണിക്കൽ ഗാർഡന്റെ വെബ്സൈറ്റിനെയും ആശ്രയിച്ചു. പൂവ് കാണാനും അതിന്റെ കൂടെ നിന്ന് ചിത്രം എടുക്കാനും വേണ്ടി നൂറുകണക്കിന് ആളുകളാണ് ഞായറാഴ്ചയും തിങ്കളാഴ്ചയും കൺസർവേറ്ററിയുടെ മുന്നിൽ മണിക്കൂറുകളോളം കാത്തു നിന്നത്.

അമോർഫോഫല്ലസ് ടൈറ്റാനം എന്ന് അറിയപ്പെടുന്ന ഈ പൂവുകൾക്ക് ലോകത്തിലെ ഏറ്റവും വലിയ ശാഖകളില്ലാത്ത പൂങ്കുലകളുണ്ട്. ഏകദേശം മൂന്ന് മീറ്റർ (10 അടി) വരെ ഇവയ്ക്ക് ഉയരമുണ്ട്. പൊള്ളയായ, ഉയരമുള്ള, ചെറിയ പൂക്കളുള്ള ഒരു ചെറിയ സ്പാഡിക്സും ഒരു സ്പാറ്റും ചേർന്നതാണ് ഇതിന്റെ സംയുക്ത പുഷ്പം. പുറം പച്ചയും അകത്ത് ആഴത്തിലുള്ള ബർഗണ്ടി ചുവപ്പുമുള്ള രോമാവൃതമായ ദളങ്ങളാൽ ആവൃതമാണ് ഈ പൂവ്. വളരെ അപൂർവമായാണ് ഈ ചെടി പൂവിടുന്നത്. സുമാത്രയിലെ മഴക്കാടുകളിൽ മാത്രമേ ഈ ചെടി വളരുകയുള്ളുവെങ്കിലും വനനശീകരണം കാരണം അവിടെ ഇവ വംശനാശഭീഷണി നേരിടുകയാണ്. ബൊട്ടാനിക്കൽ ഗാർഡനുകളിലെ കൃഷി ഈ ചെടിയുടെ സംരക്ഷണത്തിന് ഏറെ സഹായിച്ചിട്ടുണ്ട്. 1889ൽ ലണ്ടനിലെ ക്യൂവിലുള്ള റോയൽ ബൊട്ടാനിക്കൽ ഗാർഡനില്‍ ആണ് സുമാത്രയ്ക്ക് പുറത്ത് ഇത് ആദ്യമായി പുഷ്പിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *