ചൂടെടുത്താല്‍ പിന്നെ കരടിയും പൂളില്‍ ചാടും

വേനൽ കാലം വളരെ ബുദ്ധിമുട്ടേറിയതാണ്. മനുഷ്യർക്കാണെങ്കിൽ എയർ കണ്ടീഷൻഡ് റൂമുകളെയും സ്വിമ്മിംഗ് പൂളുകളെയും ചൂട് അകറ്റാനായി ആശ്രയിക്കാം. അതേസമയം മൃഗങ്ങളുടെ കാര്യം നമ്മൾ ചിന്തിക്കാറുണ്ടോ? എന്നാൽ കൗതുകമുള്ള ഒരു വാർത്തയാണ് ഇപ്പോൾ യുഎസിൽ നിന്നും വരുന്നത്.

ചൂട് താങ്ങാനാകാതെ കുട്ടികളുടെ സ്വിമ്മിംഗ് പൂളിലേക്ക് ചാടിയിരിക്കുകയാണ് ഒരു കരടി. കരടി പൂളിൽ കിടന്നു ആസ്വദിക്കുന്ന രസകരമായ വീഡിയോ വൈറൽ ഹോഗ് പങ്കുവെച്ചതോടെയാണ് ഈ കരടിയുടെ കൊച്ചു വികൃതി ആളുകൾ ശ്രദ്ധിക്കുന്നത്.

പൂളിൽ കിടക്കുന്ന കളിപ്പാട്ടങ്ങളുമായി കരടി കളിക്കുന്നതായും വീഡിയോയിൽ കാണാം. അവ എന്തെന്ന് മനസിലാക്കാതെയുള്ള കരടിയുടെ നിഷ്കളങ്കമായ പെരുമാറ്റം കാണികളെ രസിപ്പിക്കുന്നതാണ്. പൂളിന്റെ യഥാർത്ഥ ഉടമസ്ഥൻ തന്റെ പൂളിലെ പുതിയ അതിഥിയെ കണ്ട് അത്ഭുതപ്പെട്ടെങ്കിലും തന്റെ കളിപ്പാട്ടങ്ങളും പൂളും കരടിയുമായി പങ്കുവെക്കാൻ തയ്യാറാവുന്നതായും വീഡിയോയിലൂടെ മനസിലാക്കാം. ഇത്ര വലിയ കരടിയെ കണ്ട് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നു പറയുന്ന ശബ്ദം വീഡിയോയിൽ നിന്ന് കേൾക്കുന്നുണ്ട്.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ നിരവധി കാണികളെ വിഡിയോയ്ക്ക് ലഭിച്ചു. കരടിയെ പൂളിൽ നിന്ന് ഓടിച്ചു വിടാതെ പൂളിൽ തുടരാൻ സമ്മതിച്ച വീട്ടുകാരെ അഭിനന്ദിച്ചു കൊണ്ടുള്ള നിരവധി പേരാണ് കമന്റ് സെക്ഷനിൽ എത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *