ചെലപ്പോ കൂടും, ചെലപ്പോ കുറയും; ഇന്നത്തെ സ്വർണവില
സംസ്ഥാനത്തെ സ്വർണവിലയാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. കൂടിയും കുറഞ്ഞിരിക്കുന്ന സ്വർണ വിലയിൽ ഇന്ന് എന്ത് മാറ്റാമെന്നാണ് നോക്കിക്കാണുന്നത്.ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ദിവസം 240 രൂപയാണ് കുറഞ്ഞിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസമായ ഇന്നലെ അതേ തുകയായ 240 രൂപ കൂടുകയും ചെയ്തിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. കൂടിയും കുറഞ്ഞതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയുള്ളത്.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഇന്നലെ 30 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വർധിച്ചത്. കഴിഞ്ഞദിവസം 30 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ ഇന്നലെ 25 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിപണി വില 3915 രൂപയാണ്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom