ജന്മദിനാഘോഷത്തിനിടെ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചു ; 17കാരന്റെ കൈ മുറിച്ചുമാറ്റി

ജന്മദിനാഘോഷ പരിപാടിക്കിടെ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചതിനാല്‍ പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റേണ്ടി വന്നു. ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് കൗമാരക്കാരന്റെ കൈയില്‍ ലഹരി നിറച്ച സിറിഞ്ച് കുത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം കൈയിലെ വീക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജന്മദിനാഘോഷത്തിനിടെ ചിലര്‍ നിര്‍ബന്ധപൂര്‍വ്വം മകന്റെ കൈയില്‍ മയക്കുമരുന്ന് കുത്തിവെക്കുകയായിരുന്നു എന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ആഘോഷ പരിപാടികള്‍ കഴിഞ്ഞ് നാല് ദിവസത്തിനു ശേഷമാണ് കൈ വല്ലാതെ വീങ്ങിയത്. തുടര്‍ന്ന് കുടുംബം കൗമാരക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിഷം ശരീരത്തില്‍ പ്രവേശിച്ചതിനാല്‍ കൈ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

ബംഗളൂരുവിലെ ചാമരാജ്പേട്ടിലാണ് ജന്മദിനാഘോഷ പരിപാടി നടന്നത്. പരിപാടിക്കിടെ ഒരു വോളിബോള്‍ പരിശീലകനാണ് ചില ഗുളികകള്‍ പൊടിച്ചു ചേര്‍ത്ത മിശ്രിതം കൈയില്‍ കുത്തിവെച്ചതെന്ന് 17കാരന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *