ജീവിതത്തില്‍ നമുക്ക് എല്ലാവര്‍ക്കും ഒരു കരടി വേണം: കാരണവും വ്യക്തമാക്കി ഉത്തര ഉണ്ണി

സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഉത്തര ഉണ്ണി എന്ന താരം സമൂഹമാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. താരം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. അടുത്തിടെ ഉത്തര ഉണ്ണിയുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ടെഡി ബെയറിനൊപ്പമുള്ള വ്യത്യസ്ത ചിത്രങ്ങള്‍ പങ്കുവെച്ച താരം ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരു കരടി വേണമെന്ന് പറയുന്നു. അത് എന്തിനാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. സങ്കടം വരുമ്പോള്‍ കെട്ടിപ്പിടിച്ച് കരഞ്ഞ് ശാന്തനാകാനും, ചിലപ്പോള്‍ അസ്തിത്വം അറിയാനും സാധിക്കുന്ന ഒരാള്‍ നമ്മുടെ ജീവിതത്തില്‍ ആവശ്യമാണെന്ന് താരം പറഞ്ഞു.

കരടി കഥകള്‍ കേട്ടു വളര്‍ന്ന തന്റെ ജീവിതത്തിലെ ആദ്യത്തെ പോരാളിയായ കരടി പപ്പാ കരടിയായിരുന്നു. അദ്ദേഹം എപ്പോഴും ടാറ്റി ടെഡ് കഥകള്‍ പറഞ്ഞു. കംഫര്‍ട് സോണ്‍ തന്റെ മമ്മി കരടിയാണെന്നും ഉത്തര ഉണ്ണി കുറിച്ചു. ഇപ്പോള്‍ തനിക്ക് എന്നെന്നേക്കുമായി വലിയ തവിട്ടുനിറത്തിലുള്ള ഒരു കരടിയുണ്ട്. എല്ലാ വിഷമങ്ങളും പറയാതെ തന്നെ മായ്ച്ചുകളയാന്‍ കഴിവുണ്ട് ആ കരടിക്ക് എന്നും താരം കൂട്ടിച്ചേര്‍ത്തു.

Comments: 0

Your email address will not be published. Required fields are marked with *