ടി-ട്വന്റി ലോക കപ്പ് : വേദി മാറ്റുന്ന കാര്യം ഐ സി സിയെ ഇന്നറിയിക്കുമെന്ന് ജെയ് ഷാ

ഈ വർഷം ഇന്ത്യയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടി-ട്വന്റി ലോക കപ്പ് മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റുന്ന കാര്യം ഇന്ന് തന്നെ ഐ സി സിയെ അറിയിക്കുമെന്ന് ബി സി സി ഐ സെക്രട്ടറി ജെയ് ഷാ പറഞ്ഞു. ” വേദി മാറ്റുന്ന കാര്യത്തിൽ ഞങ്ങൾ തീരുമാനം എടുത്തു കഴിഞ്ഞു,ഇന്ന് തന്നെ വിവരം ഐ സി സിയെ അറിയിക്കും,മത്സരക്രമം ഐ സി സി തീരുമാനിക്കുമെന്നും ” അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് മത്സരങ്ങള്‍ നടക്കേണ്ടത്. ഐ.പി.എല്‍. ഫൈനല്‍ കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്ക് ശേഷമായിരിക്കും ടി20 ലോകകപ്പിന് ദുബായ് വേദിയാവുക. ഒക്ടോബര്‍ 15നാണ് ഐ.പി.എല്‍. ഫൈനല്‍. സെപ്റ്റംബര്‍ 19 മുതലാണ് ഐ.പി.എല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ ദുബായില്‍ തുടങ്ങുന്നത്.

Comments: 0

Your email address will not be published. Required fields are marked with *