ടെസ്ല മോഡല്‍ 3 ഇന്ത്യയിലേക്ക് വരുന്നു

അമേരിക്കന്‍ ഇലകട്രിക്ക് വാഹന ഭീമനായ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ടെസ്ല മോട്ടോഴ്സ് ഇന്ത്യ എനര്‍ജി എന്ന സ്ഥാപനം ബെംഗളൂരുവില്‍ ആരംഭിച്ചു കഴിഞ്ഞു. കമ്പനിയുടെ മോഡല്‍ ത്രീ കാറുകള്‍ ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജൂലൈയിലോ ഓഗസ്റ്റിലോ പരീക്ഷണ ഓട്ടങ്ങള്‍ക്കായുള്ള മോഡല്‍ ത്രീ സെഡാനുകള്‍ ഇന്ത്യയിലെത്തുമെന്നാണ് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷണ ഓട്ടത്തിനും ഓട്ടമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ)യില്‍ നിന്നുള്ള അനുമതികള്‍ക്കുമായി ആദ്യ ബാച്ചിലെ മൂന്നു കാറുകള്‍ മുംബൈയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Comments: 0

Your email address will not be published. Required fields are marked with *