ട്രാഫിക് ബ്ലോക്കിലെ നിഷ്കളങ്ക സൗഹൃദങ്ങള്‍

ട്രാഫിക് ബ്ലോക്കിൽ ഉടലെടുത്ത ഒരു സൗഹൃദ ബന്ധത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പണത്തിനും സാമൂഹിക സാഹചര്യങ്ങൾക്കും അപ്പുറം സൗഹൃദ ബന്ധത്തിന് വില നൽകുന്ന രണ്ട് കൊച്ചുകുട്ടികളാണ് വീഡിയോയിലെ താരങ്ങൾ.

വീഡിയോയിൽ ഒരു ആൺകുട്ടി തന്റെ കളിപ്പാട്ടങ്ങൾ തെരുവിൽ ജോലി ചെയ്യുന്ന ഒരു കുട്ടിയ്ക്ക് സമ്മാനിക്കുന്നത് കാണാം. ഈ ഹൃദയസ്പർശിയായ വീഡിയോ നിരവധി പേരെയാണ് കണ്ണീരിലാഴ്ത്തുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു ട്രാഫിക് സിഗ്നലിൽ വണ്ടികൾ നിർത്തിയിട്ടിരിക്കുന്നതായി കാണാം. റോഡിൽ നിന്ന് ഒരു കൊച്ചു കുട്ടി വണ്ടികളുടെ ഗ്ലാസുകൾ തുടയ്ക്കുന്നുണ്ട്.

ജനാലയിലൂടെ അവനെ കണ്ട കാറിൽ ഇരിക്കുന്ന ഒരു കുട്ടി ജനാലച്ചില്ല താഴ്ത്തി അവനോട് സംസാരിച്ചു തുടങ്ങുന്നു. അതിനുശേഷം കാറിലിരുന്ന കുട്ടി തന്റെ പക്കലുണ്ടായിരുന്ന ചില കളിപ്പാട്ടങ്ങൾ പുറത്തുനിൽക്കുന്ന കുട്ടിക്ക് നൽകുന്നു. അവന്റെ മുഖം തൽക്ഷണം പ്രകാശിക്കുകയും റോഡിലിരുന്ന് കാറുകളുമായി കളിക്കാൻ തുടങ്ങുകയും ചെയ്യുന്നു. കളിപ്പാട്ടങ്ങളുമായി കളിച്ചതിനു ശേഷം അവൻ അവ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകാൻ ശ്രമിക്കുന്നു. എന്നാൽ എത്ര ശ്രമിച്ചിട്ടും അവയെ തിരികെ വാങ്ങാൻ കാറിലിരുന്ന കുട്ടി തയ്യാറാവുന്നില്ല.

നന്ദി സമ്മാനം എന്ന നിലയിൽ കൊച്ചുകുട്ടി റോഡിന്റെ മറുവശത്തേക്ക് ഓടിച്ചെന്ന് ഒരു പാക്കറ്റ് ഭക്ഷണപദാർത്ഥവുമായി മടങ്ങിവന്ന് അത് പങ്കിട്ട് കഴിക്കുന്നുമുണ്ട്. ട്രാഫിക് ബ്ലോക്ക് തീർന്ന സമയത്ത് രണ്ട് ആൺകുട്ടികളും പുഞ്ചിരിയോടെ യാത്ര പറയുന്നതും വീഡിയോയിൽ കാണാം. ആൺകുട്ടികളുടെ ഈ ഹൃദയംഗമമായ പ്രവൃത്തിയെ നിരവധി പേരാണ് പ്രശംസിച്ചിരിക്കുന്നത്.

വീഡിയോ കാണാം: https://youtu.be/96WnL8ugQ1U

Comments: 0

Your email address will not be published. Required fields are marked with *