ട്രെയിനിന് അടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുന്ന മനുഷ്യൻ

അശ്രദ്ധമൂലം സംഭവിക്കുന്ന നിരവധി അപകടങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു അപകടത്തിനാണ് സോഷ്യൽ മീഡിയ ഈയിടെ സാക്ഷ്യം വഹിച്ചത്. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം അരങ്ങേറിയത്. വലിയ അപകടം സംഭവിക്കാമായിരുന്ന സാഹചര്യത്തിൽ നിന്ന് ഒരു യുവാവ് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

വീഡിയോയിൽ ഒരു മനുഷ്യൻ റെയിൽവേ ട്രാക്കിലൂടെ ഒരു മോട്ടോർ സൈക്കിളുമായി നടക്കുന്നതും അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ അദ്ദേഹത്തിനെതിരെ വരുന്നതും കാണാം. ട്രെയിൻ കാണുന്ന ഉടനെ അപകടത്തിൽ നിന്നും രക്ഷപ്പെടാൻ അദ്ദേഹം മോട്ടോർ സൈക്കിള്‍ നീക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാൽ ട്രെയിൻ വണ്ടിയില്‍ ഇടിക്കുകയും അയാൾ കുതറിമാറുകയും ചെയ്യുന്നു. അപകടം മുൻകൂട്ടി കണ്ട് അവിടെ നിന്നവരും യുവാവിന് മുന്നറിയിപ്പ് നൽകുന്നത് വീഡിയോയിൽ കേൾക്കാം.

ഗുജറാത്തിലെ സന്ധിയ പാലത്തിന് സമീപത്തുള്ള ജാംനഗറിലാണ് സംഭവം നടന്നതെന്ന് ടിവി 9 പറയുന്നു. ട്രാക്കിൽ നിന്ന് വാഹനം ഉയർത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ശ്രമം വെറുതെയായി.

സംഭവത്തെ കുറിച്ച് അറിഞ്ഞ് യുവാവിന്റെ അശ്രദ്ധമായ പെരുമാറ്റത്തിന് എതിരെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. വീഡിയോ അധികാരികളുടെ ശ്രദ്ധയിൽ എത്തിയിട്ടുണ്ടെന്നും അപകടകരമായ സാഹചര്യം സൃഷ്ടിച്ചവരെ അറസ്റ്റ് ചെയ്യാൻ പ്രാദേശിക പൊലീസ് ശ്രമിക്കുന്നതായും ന്യൂസ് 24 റിപ്പോർട്ട് ചെയ്തു.

വീഡിയോ കാണാം: https://fb.watch/64a_odhMzf/

Comments: 0

Your email address will not be published. Required fields are marked with *