ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുൻപ് 5% കിഴിവ് നേടുന്നത് ഇങ്ങനെ

ട്രെയിൻ യാത്ര ശീലമാക്കിയവർക്ക് ഒരു സന്തോഷവാർത്ത. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) / ഭാരത് ഇന്റർഫേസ് ഫോർ മണി (ഭീം) തുടങ്ങിയ ഇ-വാളെറ്റ് മാർ​ഗങ്ങളിലൂടെ റെയിൽവേ കൗണ്ടറുകളിൽ നിന്ന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ടിക്കറ്റ് നിരക്കിൽ 5 ശതമാനം കിഴിവ് ലഭിക്കും. എന്നാല്‍ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ബാധകമല്ല.

2017 ഡിസംബർ ഒന്ന് മുതലാണ് ഇന്ത്യൻ റെയിൽ‌വേ യുപിഐ ഉപയോഗിച്ചുള്ള ടിക്കറ്റ് പേയ്‌മെന്റ് രീതിക്ക് തുടക്കമിട്ടത്. 2019 ജൂൺ 12 മുതൽ ഇത്തരത്തിൽ ടിക്കറ്റ് ബില്ല് അടയ്ക്കുന്നവർക്ക് കിഴിവ് നൽകാനും തുടങ്ങി. 100 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള ടിക്കറ്റുകൾക്കാണ് ഈ കിഴിവ് ബാധകം. പരമാവധി 50 രൂപയാണ് കിഴിവായി ലഭിക്കുക. റിസർവ് ചെയ്യാത്ത സിംഗിൾ യാത്ര ടിക്കറ്റുകൾ / സീസൺ ടിക്കറ്റുകൾ, ഓൺലൈനിൽ ഓർഡർ ചെയ്ത റിസർവ്ഡ് ടിക്കറ്റുകൾ (ഇ-ടിക്കറ്റ് / ഐ-ടിക്കറ്റ്), മറ്റ് ടിക്കറ്റുകൾ എന്നിവയൊന്നും ഈ ഓഫറിൽ ഉള്‍പ്പെടില്ല. ഈ കിഴിവ് ആദ്യത്തെ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതുവരെ മാത്രമേ പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളു.

Comments: 0

Your email address will not be published. Required fields are marked with *