ട്വിറ്ററിന് പകരം മിത്രസേതുവുണ്ട്

ട്വിറ്ററിന് പകരം നിരവധി ഇന്ത്യൻ ആപ്പുകളാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. കേന്ദ്ര സർക്കാരും അമേരിക്കൻ മൈക്രോ ബ്ലോഗിങ്ങ് വെബ്‌സൈറ്റായ ട്വിറ്ററും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൂ, ​ടൂറ്റർ,മിത്രസേതു എന്നീ ആപ്പുകൾ ശ്രദ്ധിക്കപ്പെടുന്നത്. കൂ, ടൂറ്റർ എന്നിവയെക്കാൾ ചെറിയ ആപ്ലിക്കേഷനാണ് മിത്രസേതു. ഫേസ്ബുക്കുമായി സാമ്യമുള്ള ഇന്റർഫെയ്‌സും മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റിന്റെ പ്രവർത്തന രീതിയും ഇടകലർത്തിയാണ് മിത്രസേതു ഒരുക്കിയിരിക്കുന്നത്.

ലൈക്ക്, കമന്റ് എന്നിവയ്ക്കൊപ്പം നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ ടൈം ലൈനിൽ പോസ്റ്റ് ചെയ്യാനും മിത്രസേതു ആപ്പിലൂടെ കഴിയും. ഫേസ്ബുക്കിന് സമാനമായി ഗ്രൂപ്പുകളും, പേജുകളും ആപ്പിൽ നിർമ്മിക്കാം. കൂടാതെ ലൊക്കേഷൻ ഓൺ ചെയ്താൽ അടുത്തുള്ള മിത്രസേതു ഉപഭോക്താക്കളെ കണ്ടെത്താനും സുഹൃത്തുക്കളാക്കാനും കഴിയും.

സമൂഹ മാധ്യമങ്ങളെ ലക്ഷ്യം വച്ച് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 അഥവാ ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് റൂൾസ് 2021ന്റെ പേരിലാണ് ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു തുടങ്ങിയത്. ഇതിനൊപ്പം അമേരിക്കൻ പകർപ്പവകാശ നിയമലംഘനം ചൂണ്ടിക്കാണിച്ചു കൊണ്ട് കേന്ദ്ര ഐ.ടി. മന്ത്രിയായ രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്യുക കൂടി ചെയ്തതോടെ തർക്കങ്ങൾ മുറുകിയിരിക്കുകയാണ്. വൈകാതെ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും ട്വിറ്ററിന്റെ പ്രവർത്തി വിനയാകാനാണ് സാധ്യത.

Comments: 0

Your email address will not be published. Required fields are marked with *