ട്വിറ്റർ എം.ഡിയ്‌ക്കെതിരായ കേസ് : കർണാടക ഹൈക്കോടതി ഇന്ന് വാദം കേൾക്കും

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്ററിൽ പ്രചരിച്ചതിന്റെ പേരിൽ യു.പി പൊലീസ് സമൻസ് അയച്ച സംഭവത്തിൽ കർണാടക ഹൈക്കോടതി ഇന്ന് കൂടുതൽ വാദം കേൾക്കും. യു.പി പൊലീസ് നേരിട്ട് ഹാജരാകണം എന്ന് സമൻസ് അയച്ചതിനു പിന്നാലെ ട്വിറ്റർ എം.ഡിയ്‌ക്കെതിരായ നടപടികൾ തടഞ്ഞ് കർണാടക ഹൈക്കോടതി ജാമ്യം നൽകിയിരുന്നു.
മുൻകൂർ ജാമ്യം തേടി ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജി.നരേന്ദ്രർ ഉൾപ്പെട്ട സിംഗിൾ ബെഞ്ചിന്റെ നടപടി ഉണ്ടായത്. ഈ കേസിലാണ് ഇന്ന് തുടർ വാദം കേൾക്കുക.

Comments: 0

Your email address will not be published. Required fields are marked with *