ഡയാന രാജകുമാരിയുടെ സവിശേഷതകള്‍ ഏറെയുള്ള ആ കാര്‍ ലേലത്തില്‍ പോയത് 53.48 ലക്ഷം രൂപയ്ക്ക്

അടുത്തിടെയാണ് ഡയാന രാജകുമാരിയുടെ കാര്‍ ലേലത്തില്‍ വെയ്ക്കുന്നു എന്ന വാര്‍ത്ത പുറത്തെത്തിയത്. ഈ മാസം 29ന് ആയിരുന്നു ലേലം.ഇപ്പോള്‍ ആ കാര്‍ 53.48 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1981 മോഡല്‍ ഫോഡ് എസ്‌കോട്ട് ഘിയ ആണ് ലേലത്തില്‍ വിറ്റ് പോയിരിക്കുന്നത്. എസ്സെക്‌സില്‍ റീമാന്‍ ഡാന്‍സി സംഘടിപ്പിച്ച റോയല്‍റ്റി, ആന്റിക്‌സ് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് സെയിലിലാണ് കാര്‍ ലേലത്തില്‍ പോയത്.

ബ്രിട്ടിഷ് രാജകുടുംബാംഗം ആയിരിക്കെ ഡയാന രാജകുമാരി ഉപയോഗിച്ച കാര്‍ എന്നതിനും അപ്പുറം സവിശേഷതകള്‍ ഈ വാഹനത്തിനുണ്ട്. വിവാഹ നിശ്ചയ വേളയില്‍ ചാള്‍സ് രാജകുമാരന്‍ ഡയാന രാജകുമാരിക്ക് സമ്മാനമായി നല്‍കിയതാണ് ഈ കാര്‍. 1981ല്‍ ലഭിച്ച ഈ കാര്‍ 1982 ഓഗസ്റ്റ് വരെ ഡയാന രാജകുമാരി ഉപയോഗിച്ചു. പിന്നീട് 1997ല്‍ രാജകുമാരി അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടെങ്കിലും ഈ കാര്‍ യഥാര്‍ത്ഥ രജിസ്‌ട്രേഷനോടുകൂടി തന്നെ സൂക്ഷിച്ചു. ഏകദേശം 1,33,575 കിലോമീറ്റര്‍ ദൂരമാണ് ഈ കാര്‍ ഇതുവരെ സഞ്ചരിച്ചത്. ചരിത്രപരമായ സവിശേഷതകള്‍ ഉള്ളതിനാലാവും ഇത്രയധികം തുക ഈ കാറിന് ലഭിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *