ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച് ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഡോര്‍ ഡെലിവറി സംവിധാനം ആരംഭിച്ചു. ബ്രാൻഡിന്റെ ‘ടൊയോട്ട പാർട്‌സ് കണക്റ്റ്’ സേവനത്തിന് കീഴിൽ ആരംഭിച്ച പ്രോഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ കാർ നിർമ്മാതാവിൽ നിന്നും നേരിട്ട് തങ്ങളുടെ വാഹനങ്ങൾക്കായി ജെന്വിന്‍ സ്പെയർ പാർട്സ് വാങ്ങാൻ സഹായിക്കും. ഡോർ ഡെലിവറി ഓപ്ഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ബ്രാൻഡിൽ നിന്ന് പാർട്സുകൾ ഓർഡർ ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കും. ഒപ്പം അവരുടെ അടുത്തുള്ള ഡീലർഷിപ്പുകളിൽ നിന്ന് അവ ശേഖരിക്കാനോ അല്ലെങ്കിൽ അത് വീട്ടിൽ എത്തിക്കുന്നത് തെരഞ്ഞെടുക്കാനോ കഴിയും.

ഓർഡർ ചെയ്യാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ കാർ കെയർ ആവശ്യ വസ്തുക്കൾ, എഞ്ചിൻ ഓയിൽ, ടയറുകൾ, ബാറ്ററി എന്നിവ ഉൾപ്പെടുന്നു. നിലവിൽ 12 നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്. 2021ന്റെ അവസാനത്തോടെ കൂടുതൽ നഗരങ്ങളിലേക്ക് നിർമ്മാതാക്കൾ ഈ സേവനം വ്യാപിപ്പിക്കും.

Comments: 0

Your email address will not be published. Required fields are marked with *