ഡ്രെയ്നേജ് പൈപ്പിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തി റഷ്യന്‍ യുവാക്കള്‍ ; വീഡിയോ വൈറല്‍

വിവിധ തരത്തിലുള്ള, ഏറെ സാഹസികത നിറഞ്ഞ നിരവധി രക്ഷാപ്രവർത്തന രംഗങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകാം. അത്തരമൊരു രക്ഷാപ്രവർത്തനം ആണ് കഴിഞ്ഞ ദിവസം റഷ്യയിലെ കോസ്ട്രോമയിലെ ഒരു ഫ്ലാറ്റിൽ നടന്നത്. ഫ്ലാറ്റിലെ മൂന്നാം നിലയിൽ ഉണ്ടായ തീ പിടുത്തത്തിൽ അകപ്പെട്ടു പോയ കുട്ടികളെ രക്ഷിക്കുന്ന വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രക്ഷാപ്രവർത്തനം നടത്തുന്ന ആളുകളുടെ ധൈര്യവും സഹജീവികളുടെ ജീവൻ രക്ഷിക്കാൻ കാണിക്കുന്ന ആത്മാർത്ഥയുമാണ് ഈ വിഡിയോയിലൂടെ വ്യക്തമാകുന്നത്.

മൂന്നാം നിലയിൽ നിന്നും തീനാളങ്ങള്‍ക്ക് നടുവിൽ അകപ്പെട്ട കുട്ടികളെ ചുമരിലൂടെ പോകുന്ന ഡ്രെയ്നേജ് പൈപ്പിലൂടെ വലിഞ്ഞു കയറിയാണ് ഇവർ രക്ഷപ്പെടുത്തുന്നത്. മൂന്ന് പേർ സാഹസികമായി ഡ്രെയ്നേജ് പൈപ്പിൽ ഇടവിട്ട് തൂങ്ങി നിന്നാണ് കുട്ടികളെ രക്ഷിക്കുന്നത്. മുകളില്‍ നിൽക്കുന്ന വ്യക്തി ഒരു കൈ പൈപ്പിൽ പിടിച്ച് മറ്റൊരു കൈകൊണ്ട് ജനാലയിലൂടെ കുട്ടിയെ എടുത്ത് താഴെ പൈപ്പിൽ പറ്റിനിൽകുന്ന വ്യക്തിക്ക് കൈമാറുന്നതാണ് വിഡിയോയിൽ കാണുന്നത്. അതേസമയം ജനലിലൂടെ കറുത്ത പുക വരുന്നതായും വിഡിയോയിൽ കാണുന്നു. ഇങ്ങനെ മൂന്നു കുട്ടികളെയാണ് ഒരു കൈകൊണ്ട് എടുത്തു താഴേക്ക് എത്തിക്കുന്നത്. ഏകദേശം 30 മീറ്റർ ഉയരത്തിൽ ആണ് യുവാവ് പൈപ്പിൽ തൂങ്ങി നില്‍കുന്നത്.

അടുത്ത വീട്ടുകാർ ഫോണിൽ പകർത്തിയ വിഡിയോയാണ് ഇപ്പോൾ യുട്യൂബിൽ വൈറലാകുന്നത്. നിരവധി ആളുകൾ ഈ യുവാക്കളുടെ ധൈര്യത്തെയും കർത്തവ്യ ബോധത്തേയും പ്രശംസിച്ചു കൊണ്ട് കമന്റ്‌ സെക്ഷനിൽ എത്തിയിട്ടുണ്ട്.

വിഡിയോ കാണാം – https://youtu.be/jOTIujoP_fE

Comments: 0

Your email address will not be published. Required fields are marked with *