ഡൽഹി എയിംസിൽ തീപിടുത്തം, ആര്‍ക്കും പരിക്കില്ല

ഡല്‍ഹിയിലെ ഓൾ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ് ​ മെഡിക്കല്‍ സയന്‍സസില്‍ തീപിടിത്തം. തിങ്കളാഴ്​ച രാവിലെയോടെയാണ്​ തീപിടിത്തമുണ്ടായത്​.പ്രധാന അത്യാഹിത വിഭാഗത്തോട്​ ചേര്‍ന്നായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപടര്‍ന്നയുടന്‍ അഗ്​നിരക്ഷസേനയും മറ്റും സ്​ഥലത്തെത്തി തീയണച്ചു.തിങ്കളാഴ്​ച രാവിലെ അഞ്ചുമണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂറിനകം തന്നെ തീയണച്ചതായി ഡല്‍ഹി ഫയര്‍ വിഭാഗം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മറ്റു നാശനഷ്​ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല.’എയിംസില്‍ തിങ്കളാഴ്​ച രാവിലെ അഞ്ചുമണിയോടെ സ്​റ്റോര്‍ റൂമില്‍ ചെറിയ തീപിടിത്തമുണ്ടായി. തീയണച്ച്‌​ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല’ -ഡല്‍ഹി ഫയര്‍ വിഭാഗം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *