തകര്‍പ്പന്‍ നൃത്തവുമായി സണ്ണി ലിയോണും ഡാനിയേലും ; വീഡിയോ വൈറല്‍

തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ നടി സമൂഹ മാധ്യമങ്ങളില്‍ എന്തു പങ്കുവെച്ചാലും തരംഗമാവുകയാണ്. സണ്ണി മികച്ച നര്‍ത്തകി കൂടിയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ നൃത്തം ചെയ്യുന്ന താരം നെറ്റിസണ്‍സിന്റെ കൈയടി നേടുകയാണ്.

ഇന്ന് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബറിനൊപ്പം താരം ഒരു ഹിന്ദി ഗാനത്തിന് ചുവടു വെക്കുകയാണ്. ടെറസില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ സണ്ണിയുടെ ചുവടുകള്‍ക്ക് സമാനമായി നൃത്തം ചെയ്യുന്ന ഡാനിയേലിനെ കാണാം. ‘നല്ല സംഗീതത്തിന് ആരെയും നൃത്തം ചെയ്യിക്കാനാകും. അതിനര്‍ത്ഥം നല്ല സംഗീതം എല്ലാവരെയും മികച്ച നര്‍ത്തകരാക്കുമെന്നല്ല’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുന്‍പ് ‘ദാമ്പത്യം വിജയകരമാക്കാന്‍ ആവശ്യമായ ടിപ്പുകള്‍’ എന്ന പേരില്‍ ഒരു വീഡിയോ നടി പോസ്റ്റ് ചെയ്തിരുന്നു. സണ്ണിയുടെയും ഡാനിയേലിന്റെയും പത്ത് വര്‍ഷം നീണ്ട വിവാഹ ജീവിതത്തിന്റെ പിന്നിലെ വിജയരഹസ്യം കൂടി വെളിവാക്കുന്നതായിരുന്നു ആ വീഡിയോ. എല്ലായ്‌പ്പോഴും ആശയവിനിമയം നടത്തുക, ഡേറ്റ് നൈറ്റ് പ്ലാനിംഗ്, ഒരുമിച്ച് പാചകം ചെയ്യുക, പരസ്പരം സന്തോഷിപ്പിക്കുക, പരസ്പരം അഭിനന്ദിക്കുക എന്നിവയാണ് ദാമ്പത്യ വിജയത്തിനുള്ള സണ്ണിയുടെ ടിപ്പുകള്‍.

Comments: 0

Your email address will not be published. Required fields are marked with *