Flash News

തമിഴ്‌നാട്ടിൽ ഭൂചലനം; 3.6 തീവ്രത

 

തമിഴ്‌നാട്ടിൽ ഭൂചലനം. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഇന്ന് പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്‌കെയിലിൽ 3.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.

വെല്ലൂരിൽ നിന്ന് 59 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് എൻസിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പുലർച്ചെ 4.17ന് 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എൻസിഎസ് റിപ്പോർട്ട്. ആളപായമോ മരണമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *