തയ്വാനിലെ എമ്മ എന്ന വെള്ള കണ്ടാമൃഗം ജപ്പാനില്‍ എത്തിയതിനു പിന്നില്‍

തയ്വാനിലെ ലിയോഫു സഫാരി പാർക്കിലെ എമ്മ എന്ന അഞ്ചു വയസ്സുകാരിയായ വെള്ള കണ്ടാമൃഗത്തെ ഇപ്പോൾ ജപ്പാനിലെ ടോബോ പാർക്കിലേക്ക് അയച്ചിരിക്കുകയാണ്. വ്യത്യസ്തമായി തോന്നുമെങ്കിലും ഇതിനു പിന്നിൽ ഗൗരവമുള്ള ഒരു കാര്യം ഉണ്ട്. ഏഷ്യയിൽ ഗണ്യമായി കുറയുന്ന വെള്ള കണ്ടാമൃഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എമ്മയെ പതിനാറ് മണിക്കൂർ നീളുന്ന യാത്രയ്ക്കൊടുവിൽ ടോബോയിൽ എത്തിച്ചത്.

കൊവിഡ് വ്യാപനത്തെ തുടർന്നാണ് എമ്മയെ ടോബോയിൽ എത്തിക്കാൻ വൈകിയത് എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. മുന്‍പ് മാർച്ചിൽ എത്തിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തയ്വാനില്‍ വളർന്ന എമ്മ ചെറിയ ജപ്പാൻ പദങ്ങൾ പഠിച്ചാണ് എത്തിയിട്ടുള്ളത് എന്നത് തീർത്തും ആശ്ചര്യപെടുത്തുന്ന കാര്യമാണ്. ടോബോ പാർക്കുമായി പെട്ടെന്ന് പരിചിതമാകാൻ അധികൃതർ എമ്മയെ പരിശീലിപ്പിക്കുകയാണ്.

വേൾഡ് വൈഡ് ഫണ്ട്‌ ഫോർ നേച്ചറിന്റെ കണക്കുകൾ പ്രകാരം നിലവിൽ ലോകത്ത് ആകെ 18,000 വെള്ള കണ്ടാമൃഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സമീപഭാവിയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് ഇപ്പോൾ വെള്ള കണ്ടാമൃഗങ്ങളുടെ സ്ഥാനം.

Comments: 0

Your email address will not be published. Required fields are marked with *