തലയിൽ കുടുങ്ങിയ കപ്പുമായി നടന്ന സ്കങ്കിനെ രക്ഷിച്ച് കാനഡ പൊലീസ്

കായിക മത്സരങ്ങൾ കാണുമ്പോൾ ആവേശം കൊള്ളുന്നത് വളരെ സാധാരണമാണ്. എന്നാൽ അത് മനുഷ്യരുടെ കാര്യത്തിൽ ആണ്. ഇവിടെ ആവേശം കൊള്ളുന്നത് മറ്റാർക്കുമല്ല, വീട്ടിലെ വളർത്തു നായയ്ക്കാണ്. ഏറെ നർമ്മം ഉണർത്തുന്ന വീഡിയോയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. വീട്ടുകാരോടൊപ്പം ടിവിയിൽ ഫുട്ബോൾ മത്സരം കാണുന്ന വളർത്തുനായയുടെ വീഡിയോ ആയിരുന്നു അത്.

ഫുട്ബോൾ കളിയുടെ തത്സമയ വിവരണത്തിൽ മുഴുകി സോഫയിൽ ഇരിക്കുന്ന നായയുടെ ദൃശ്യമാണ് നമ്മൾ ആദ്യം കാണുന്നത്. പിന്നീട് ടിവിയിൽ നിന്ന് ‘ ഗോൾ’ എന്ന് കേൾക്കുമ്പോൾ നായ സോഫയിൽ നിന്ന് എടുത്തു ചാടി താഴേക്ക് വീഴുന്നതും കാണാം. കൂടെ ഇതു കണ്ട് അടുത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന സ്ത്രീയെയും കാണാൻ സാധിക്കും.

ഇതിനോടകം തന്നെ ട്വിറ്ററിൽ താരമായിരിക്കുകയാണ് ആനന്ദ് മഹീന്ദ്രയുടെ വീഡിയോയിലെ വളർത്തുനായ. നായയുടെ ആവേശം കണ്ട് അത്ഭുതപ്പെട്ടുകൊണ്ടുള്ള നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.

വിഡിയോ കാണാം : https://twitter.com/anandmahindra/status/1402635097644404742?s=08

Comments: 0

Your email address will not be published. Required fields are marked with *