തലസ്ഥാനത്ത് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു :മക്കളെ കൊല്ലുമെന്ന് ഭീഷണിയും

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് തിരുവനന്തപുരം പേട്ടയിൽ വെച്ചാണ് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റത്. രാത്രിയിൽ പേട്ട വഴി നടന്നു വരുക ആയിരുന്നു ഏജീസ് ഓഫീസ് ഉദ്യാഗസ്ഥരുടെ ഭാര്യമാരോട് ബൈക്കിൽ എത്തിയ സംഘം മോശമായി പെരുമാറുകയും ,കടന്നു പിടിക്കാൻ ശ്രമിക്കുകയൂം ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ഇവരെ ക്രരൂരമായി മർദിച്ചത്.മൂർച്ച ഉള്ള ആയുധം ഉപയോഗിച്ച് ഇവരെ ആക്രമിച്ചു. ഇവരുടെ കൂടെ ഉണ്ടായിരുന്ന മക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. രണ്ട് ഉദ്യോഗസ്ഥരുടെയും കൈകൾക്കും,കൈമുട്ടിനും പരിക്കേറ്റു. തുടർന്ന് പൊലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പേട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *