താമസിക്കുന്നത് ഒറ്റമുറി വീട്ടിൽ ; പക്ഷെ എന്നും തെരുവിന്റെ മക്കൾക്ക് പൊതിച്ചോർ ഒരുക്കും

ദുരിതസാഹചര്യത്തില്‍ കഴിയുമ്പോഴും മറ്റുള്ളവര്‍ക്ക് സഹായം എത്തിക്കുകയാണ് ഒരു വീട്ടിലെ അഞ്ച് നന്മമനസ്സുകള്‍. തെരുവില്‍ കഴിയുന്നവരെ തേടിയാണ് ഇവരുടെ ഈ സഹായം. തൃശ്ശൂര്‍ ജില്ലയിലെ വടൂക്കരയിലാണ് ഈ സ്‌നേഹമനസ്സുകള്‍ താമസിക്കുന്നത്.

ഇവരുടെ വീട് ഏറെ പരിതാപകരമായ അവസ്ഥയിലാണ്. മേല്‍ക്കൂര പോലും ചോര്‍ന്നൊലിക്കും. ഒരു മുറി മാത്രമുള്ള വീട്ടിലാണ് താമസമെങ്കിലും ഒരിക്കല്‍പ്പോലും ഇവര്‍ തെരുവില്‍ കഴിയുന്നവരെ മറന്നിട്ടില്ല. എല്ലാ ദിവസവും രണ്ട് പൊതിച്ചോറുകള്‍ ഈ വീട്ടില്‍ നിന്നും തെരുവിന്റെ മക്കള്‍ക്കായി എത്തും.

ഒരുപാട് നാളുകളായി ഈ ശീലം തുടങ്ങിയിട്ട്. ഇന്നുവരെയും പൊതിച്ചോറിന് മുടക്കം വരുത്തിയിട്ടില്ല. ബി.എസ്.സിക്ക് പഠിക്കുന്ന ആതിര എന്ന കുടുംബത്തിലെ പൊന്നു മകളാണ് ഈ ഉദ്യമത്തിന്റെ കരുത്ത്. ജന്മനാ ആതിരയ്ക്ക് ചലനശേഷിയില്ല. ഗൃഹനാഥന്‍ വിവിധ അസുഖങ്ങളാല്‍ കിടപ്പിലാണ്. അമ്മയുടെ തുന്നല്‍പ്പണിയില്‍ നിന്നും ലഭിക്കുന്ന ചെറിയ തുകയാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം.

Comments: 0

Your email address will not be published. Required fields are marked with *