തിരുവഞ്ചൂരിനെതിരെയുള്ള ഭീഷണി കത്ത്: ​ഗൗരവതരമായ അന്വേഷണം വേണം; പിന്നിൽ ടിപി കേസ് പ്രതികളെന്ന് വിഡി സതീശൻ

തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയുള്ള ഭീഷണി കത്തിന് പിന്നിൽ ടിപി കേസ് പ്രതികളെന്ന് വിഡി സതീശൻ. സംഭവം ​ഗൗരവതരമാണെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കത്തയച്ചത് കോഴിക്കോടു നിന്നാണ്. ജയിലിൽ കഴിയുന്ന ടിപി വധക്കേസ് പ്രതികളാണ് ഭീഷണി മുഴക്കിയതെന്ന് വിഡി സതീശനും കെ സുധാകരനും പറഞ്ഞു.

എംഎൽഎ ഹോസ്റ്റലിലേക്കാണ് തിരുവഞ്ചൂരിന് കത്ത് വന്നത്. പത്ത് ദിവസത്തിനുള്ളിൽ കുടുംബസമേതം നാട് വിട്ടില്ലെങ്കിൽ കൊല്ലുമെന്നുമാണ് ഭീഷണി. സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *