തീരസംരക്ഷണത്തിനായി കടൽ ഭിത്തി നിർമ്മിക്കും: റോഷി അഗസ്റ്റിൻ

തീരസംരക്ഷണത്തിനായി കടൽ ഭിത്തി നിർമ്മിക്കും: റോഷി അഗസ്റ്റിൻ

കടലാക്രമണങ്ങളില്‍ നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കാൻ പരിഹാരമുണ്ടാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കടല്‍ ഭിത്തിയിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ കേരളത്തിലെ 10 ഹോട്ട് സ്പോട്ടുകളില്‍ വലിയതുറ അടക്കമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കും. താല്‍ക്കാലിക പരിഹാരങ്ങള്‍ അടുത്ത മാസങ്ങളിലായി ഉണ്ടാവും. ഒന്നര വര്‍ഷത്തിനുള്ളില്‍ കടല്‍ ഭിത്തികൾ നിർമിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളത്തില്‍ ഏകദേശം 60 കിലോമീറ്റര്‍ തീരപ്രദേശത്ത് സംരക്ഷണം ആവശ്യമായിവരും. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിൻ്റെ (എ.സി.സി.ആര്‍) പഠനപ്രകാരമാണ് കണ്ടെത്തൽ. സംരക്ഷണം ഏതുവിധത്തില്‍ വേണമെന്ന് എന്‍.സി.സി.ആറുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരം തീരുമാനിച്ച് വേണ്ട വിധത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. 5,400 കോടി രൂപ ഇതിനായി ചെലവഴിക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. 1,500 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *