തുണി കഴുകാന്‍ സഹായിക്കുന്ന വളര്‍ത്തുനായ ; വൈറല്‍ വീഡിയോ

മൃഗങ്ങൾക്ക് മനുഷ്യരോടുള്ള സ്നേഹം എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. വളർത്തുമൃഗങ്ങളുടെ പല വീഡിയോകളും നമ്മളെ കണ്ണീരണിയിക്കാറുണ്ട്. ഇത്തരത്തിൽ നിസ്വാർത്ഥമായ സ്നേഹം കൊണ്ട് നമ്മെ അത്ഭുതപ്പെടുകയാണ് ഒരു യുവതിയും അവരുടെ വളർത്തുനായയും.

മേരി & സീക്രട്ട് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറൽ വീഡിയോയിൽ മേരിയെയും അവളുടെ ഉറ്റസുഹൃത്തായ സീക്രട്ട് എന്ന ഓസ്‌ട്രേലിയൻ ഷെപ്പേർഡിനെയും കാണാം. ഇരുവരും അലക്കുശാലയിലാണ്. തുണികൾ എടുക്കുന്നതിനും അലക്കുന്നതിനുമൊക്കെ സീക്രട്ട് മേരിയെ സഹായിക്കുന്നത് കാണാം. വസ്ത്രങ്ങൾ പ്രത്യേക പെട്ടികളിലേക്ക് മാറ്റാനും ക്രമീകരിക്കാനും സീക്രട്ട് സഹായിക്കുന്നുണ്ട്. ‘ഞങ്ങൾ ഇന്ന് രാവിലെ ഒരുമിച്ച് തുണികൾ അലക്കി! നിങ്ങൾ ഒരു സുഹൃത്തിനോടൊപ്പം ചെയ്യുമ്പോൾ എന്തും രസകരമാകുന്നത് ആശ്ചര്യകരമാണ്.’ വീഡിയോ പങ്കുവെച്ച് മേരി കുറിച്ചു. മേരിയുടെയും സീക്രട്ടിന്റെയും വീഡിയോകൾ നിരവധി പേരാണ് ആസ്വദിക്കുന്നത്.

വീഡിയോ കാണാം : https://www.instagram.com/reel/CPqkrFRHAOw/?utm_medium=copy_link

Comments: 0

Your email address will not be published. Required fields are marked with *