തുളസിക്കഷായം ശീലമാക്കൂ… ഗുണങ്ങള്‍ നിരവധി

തുളസിയില്‍ ആരോഗ്യഗുണങ്ങള്‍ ധാരാളം ഉണ്ട്. തുളസിയുടെ കഷായവും തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വളരെ ഗുണകരമാണ്. എങ്ങനെ തുളസി കഷായം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

ജലദോഷവും ചുമയും പോലുള്ള ദീര്‍ഘകാല പ്രശ്‌നങ്ങളെ പ്രകൃതിദത്ത ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് ചികിത്സിക്കുന്നത് എന്നും മികച്ച പ്രതിവിധിയാണ്. ഔഷധ സസ്യങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരാളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തുളസി സഹായിക്കുന്നു. നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി തുളസി കഷായം സഹായിക്കുന്നു.

തുളസി കഷായം തയ്യാറാക്കുന്നത് ഇങ്ങനെ

ചേരുവകള്‍

വെള്ളം- 2 കപ്പ്, തുളസി – 1 ഇല, കുരുമുളക് പൊടി – കാല്‍ ടീസ്പൂണ്‍, ഉണങ്ങിയ ഇഞ്ചി- കാല്‍ ടീസ്പൂണ്‍, ശര്‍ക്കര – ഒന്ന്.

തയ്യാറാക്കുന്ന രീതി

ഒരു പാത്രം വെള്ളം ഒഴിച്ച് അതില്‍ തുളസി ഇലകള്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. വെള്ളത്തിന്റെ നിറം അല്പം മാറി കഴിഞ്ഞാല്‍ കുരുമുളക് പൊടി, ഇഞ്ചി പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്ത് കുറച്ച് സമയം തിളപ്പിച്ചതിനു ശേഷം അടുപ്പില്‍ നിന്ന് ഇറക്കുക.

തുളസി കഷായം ചൂടോടെ തന്നെ കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ചുമ, ജലദോഷം എന്നിവയില്‍ നിന്ന് പരമാവധി ആശ്വാസം ലഭിക്കുന്നതിന് തുളസി കഷായം ദിവസത്തില്‍ രണ്ട് മൂന്ന് തവണ കഴിക്കുക. ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു.

തുളസി ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഈ കഷായം ദിവസത്തില്‍ ഏത് സമയത്തും കുടിക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തുളസി കഷായം സഹായകരമാണ്.

Comments: 0

Your email address will not be published. Required fields are marked with *