Flash News

തൃക്കാക്കര പണക്കിഴി വിവാദം; പ്രതിപക്ഷ കൗണ്‍സിലര്‍മാരിൽ നിന്ന് സംരക്ഷണം തേടി ചെയർപേഴ്സൺ

തൃക്കാക്കര ന​ഗരസഭയിലെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ. പ്രതിപക്ഷ കൗണ്‍സിലര്‍മാരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടാണ് ചെയർപേഴ്സൺ ഹൈക്കോടതിയെ സമീപിച്ചത്. നാളെ നഗരസഭാ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് നടപടി.പ്രതിപക്ഷ കൗണ്‍സിലര്‍മാരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

തൃക്കാക്കരയിലെ പണക്കിഴി വിവാദത്തിന് പിന്നാലെ നഗരസഭാധ്യക്ഷയെ പ്രതിപക്ഷ എൽ ഡി എഫ് അംഗങ്ങൾ തടഞ്ഞിരുന്നു. തുടർന്ന് ദിവസങ്ങളോളം എൽ ഡി എഫ് – യുഡിഎഫ് അംഗങ്ങൾ തമ്മിൽ സംഘർഷവും വാക്കേറ്റവും തുടർന്നു. നഗരസഭയുടെ പ്രവർത്തനം തടസപ്പെടരുതെന്നും ഇതിനാവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *