തെരുവ് നിവാസികള്‍ക്ക് ഭക്ഷണപ്പൊതിയുമായി സണ്ണി ലിയോണ്‍

തെരുവ് നിവാസികള്‍ക്ക് ഭക്ഷണപ്പൊതിയുമായി സണ്ണി ലിയോണ്‍

കോവിഡ് മഹാമാരിയിലും സേവന നിരതയായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. മുംബൈയിലെ തെരുവോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതികള്‍ സമ്മാനിച്ചാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും ഞായറാഴ്ച്ചയെ സുന്ദരമാക്കിയത്.

ഒരു ട്രക്ക് നിറയെ ഭക്ഷണപ്പൊതികളുമായാണ് ഇരുവരും ഒരു നേരത്തെ ഭക്ഷണം ആഗ്രഹിക്കുന്നവര്‍ക്കായി തെരുവില്‍ എത്തിയത്. വീട് ഇല്ലാത്തവരെ, പ്രത്യേകിച്ച് കുട്ടികളെ കണ്ടെത്തി ഭക്ഷണം അടങ്ങിയ ബോക്‌സുകള്‍ നല്‍കാന്‍ സണ്ണി മറന്നില്ല.

തെരുവിലേക്ക് ഭക്ഷണവുമായി സണ്ണി വരുന്നുവെന്ന വാര്‍ത്ത പരന്നപ്പോള്‍ തന്നെ ആളുകള്‍ കൂട്ടമായി എത്തിയിരുന്നു. ആവശ്യക്കാര്‍ക്കു പുറമെ ആരാധകരും മുംബൈ തെരുവില്‍ നിറഞ്ഞു കവിഞ്ഞു.

ഈ വര്‍ഷം ആദ്യം ഒരു എന്‍.ജി.ഒയുമായി സഹകരിച്ച് ഡല്‍ഹിയിലെ പതിനായിരത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് താരം ഭക്ഷണമെത്തിച്ചിരുന്നു. രാജ്യം ഒരു വലിയ പ്രതിസന്ധി നേരിടുകയാണെന്നും ഐക്യദാര്‍ഢ്യത്തോടെയും അനുകമ്പയോടെയും ഒരുമിച്ചു നിന്നാല്‍ ഈ മഹാമാരിയെ അതിജീവിക്കാനാകുമെന്നും തന്റെ സേവനത്തെ കുറിച്ച് ആരാഞ്ഞവരോട് അവര്‍ വ്യക്തമാക്കി.

സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ഷീറോയുടെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ താരം. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം അടക്കം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Comments: 0

Your email address will not be published. Required fields are marked with *