തെലങ്കാനയിൽ നിക്ഷേപകസം​ഗമം വിളിച്ച് മുഖ്യമന്ത്രി

തെലങ്കാനയിൽ നിക്ഷേപകസം​ഗമം വിളിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തെലങ്കാനയിൽ നിക്ഷേപക സംഗമം നടത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഹൈദരാബാദിലെ പാർക്ക് അവന്യു ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ കേരളത്തിലെ നിക്ഷേപസാദ്ധ്യതകൾ മുഖ്യമന്ത്രി അവതരിപ്പിക്കും. സംസ്ഥാനത്ത് നിക്ഷേപം നടത്തിയാലുണ്ടാകുന്ന സാധ്യതകൾ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി പങ്കുവയ്‌ക്കും. വിവിധ പദ്ധതികളെ കുറിച്ചും യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിക്കും. ഐടി, ബയോടെക്‌നോളജി ഫാർമ മേഖലയിലെ സാധ്യതകൾ മുഖ്യമന്ത്രി അവതരിപ്പിക്കും. വിവിധ തലങ്ങളിൽ നിന്നുള്ള പ്രമുഖരും യോഗത്തിൽ പങ്കെടുക്കും. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്, തെലങ്കാനയിലെ രാജ്യസഭാംഗം രാമി റെഡ്ഡി തുടങ്ങിയവരും ഇതിൽ പങ്കെടുക്കുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *