തെ​രു​വു​നാ​യ ശല്യം; പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ 14 പേ​ർ​ക്ക് ക​ടി​യേ​റ്റു

പത്തനംതിട്ട ന​ഗ​ര​ത്തി​ലെ അ​ബാ​ൻ ജം​ഗ്ഷ​നി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 14 പേ​ർ​ക്ക് ക​ടി​യേ​റ്റു. എ​ല്ലാ​വ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. 12 പു​രു​ഷ​ൻ​മാ​ർ​ക്കും ര​ണ്ടു സ്ത്രീ​ക​ൾ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​ബാ​ൻ ജം​ഗ്ഷ​ൻ വ​ഴി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ന്ന​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. രാ​വി​ലെ മു​ത​ൽ പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞ നാ​യ ആ​ളു​ക​ളെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ​യു​ണ്ടോ എ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്.

Comments: 0

Your email address will not be published. Required fields are marked with *