ദിലീപിനെതിരെ കൂടുതൽ തെളിവുകൾ;ശബ്ദരേഖ ഹാജരാക്കി പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂ‍ഡാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ നൽകി പ്രോസിക്യൂഷൻ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ വിധിപറയാനിരിക്കേയാണ് കൂടുതൽ തെളിവുകൾ കോടതിക്ക് മുന്നിലെത്തിയത്. വിചാരണ അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന്റെ നിർണായക തെളിവുകളാണ് കോടതിയിൽ നൽകിയിരിക്കുന്നതെന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപിന്റെ സ​​ഹോദരൻ അനൂപിനെ അഭിഭാഷകർ മൊഴി എങ്ങനെ നൽകണമെന്ന് പറഞ്ഞു പഠിപ്പിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഇതിന്റെ ശബ്ദരേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായിരുന്നു അനൂപ്.

Comments: 0

Your email address will not be published. Required fields are marked with *