ദിഷയ്ക്ക് ടൈഗര്‍ ഷറോഫിന്റെ പിറന്നാള്‍ സമ്മാനം ; നൃത്തവീഡിയോ വൈറല്‍

ബോളിവുഡ് നടി ദിഷ പഠാനിക്ക് മികച്ച പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുകയാണ് നടന്‍ ടൈഗര്‍ ഷറോഫ്. ‘ഇന്നലെ 29ആം ജന്മദിനം ആഘോഷിച്ച നടിക്ക് പിറന്നാള്‍ ആശംസകള്‍ – വില്ലന്‍’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചു ചുവടുവെച്ച ചെറുവീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

കൈകള്‍ കോര്‍ത്തുപിടിച്ചുള്ള നൃത്തച്ചുവടുകളില്‍ നിന്നും ഇരുവരുടെയും സൗഹൃദത്തിന്റെ ആഴവും ആരാധകര്‍ക്ക് മനസ്സിലാക്കാം. നിരവധി ബോളിവുഡ് താരങ്ങള്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് പോസ്റ്റുകള്‍ പങ്കുവെച്ചെങ്കിലും നെറ്റിസണ്‍സ് ഏറ്റുപിടിച്ച് വൈറലാക്കിയിരിക്കുന്നത് ടൈഗറിനൊപ്പമുള്ള ദിഷയുടെ നൃത്തവീഡിയോയാണ്. ടൈഗറിന്റെ സഹോദരി ഐഷ ഷറോഫും നടിക്ക് പ്രത്യേക ആശംസ അറിയിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐഷയ്‌ക്കൊപ്പം ടൈഗറും ദിഷയും അടങ്ങുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ അവര്‍ പോസ്റ്റ് ചെയ്തത്.

അടുത്തിടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് ടൈഗറും ദിഷയും പുറത്തു കറങ്ങിയത് കണ്ടെത്തിയ പൊലീസ് അവരെ താക്കീത് ചെയ്ത് വിട്ടയച്ചത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. എംഎസ് ധോണി : ദി അണ്‍റ്റോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി അടുത്തിടെ പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രമായ രാധേയിലും നായികയായി വേഷമിട്ടിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *