ദി ഫാമിലി മാൻ സീസൺ 2ന്റെ പ്രതിഫലമായി മനോജ്‌ ബാജ്പേയ്ക്ക് 10 കോടി

ജൂൺ 4ന് ആമസോൺ പ്രൈം വിഡിയോയിലൂടെ പുറത്തിറങ്ങിയ വെബ് സീരിസ് ആണ് ‘ദി ഫാമിലി മൻ 2’. 2019ൽ പുറത്തിറങ്ങി ഒട്ടേറെ ജനപ്രീതി ലഭിച്ച സീസൺ 1ന് ശേഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് സീസൺ 2ന്റെ റിലീസ്. ഫെബ്രുവരിയിൽ സീസണ്‍ പുറത്തിറക്കാൻ മുന്‍പ് തീരുമാനിച്ചിരുന്നു എങ്കിലും പിന്നീട് ജൂണിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഹിന്ദി, ഉറുദു, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിൽ പുറത്തിറക്കിയ വെബ് സീരിയസ് രണ്ട് സീസണുകളിലായി 19 എപ്പിസോഡുകളായാണ് ആമസോണ്‍ പ്രൈമില്‍ ലഭ്യമായിരിക്കുന്നത്. മനോജ്‌ ബാജ്പേയ്, സമാന്ത അകിനേനി, പ്രിയാമണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.

ഇപ്പോൾ സീരീസിൽ അഭിനയിച്ച താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുഖ്യ കഥാപാത്രമായ ശ്രീകാന്ത് തിവാരിയെ അവതരിപ്പിച്ച മനോജ്‌ ബാജ്പേയ്ക്ക് 10 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. കൂടാതെ ഒപ്പം വേഷമിട്ട സമാന്തക്ക് 4 കോടി രൂപയും ശ്രീകാന്ത് തിവാരിയുടെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയമാണിക്ക് 80 ലക്ഷം രൂപയും പ്രതിഫലമായി ലഭിച്ചു. സീസൺ 2യില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച സമാന്തയുടെ അഭിനയ മികവിനെ പ്രശംസിക്കുകയാണ് ഇപ്പോള്‍ ആരാധകർ. മലയാളി താരം നീരജ് മാധവും സീരിസിൽ ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *