ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത് വിജയ് സേതുപതി

കോവിഡ് മഹാമാരിയിൽ അകപ്പെട്ട രാജ്യത്തിന് കൈത്താങ്ങാകാനായി നിരവധി പേരാണ് ധനസഹായവുമായി മുന്നോട്ടു വരുന്നത്. സിനിമ രംഗത്ത് ഉള്ളവരും അല്ലാത്തവരുമായി ഒട്ടേറെ നല്ല മനസുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അല്ലാതെയുമായി ചെയ്യുന്ന സഹായങ്ങൾ നിത്യവും നമ്മളിലേക്ക് വാർത്തകളിലൂടെ എത്താറുണ്ട്.

ഇപ്പോൾ 25 ലക്ഷം രൂപയുടെ ധനസഹായവുമായി എത്തിയിരിക്കുകയാണ് തമിഴ് സൂപ്പർസ്റ്റാർ വിജയ് സേതുപതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആണ് താരം പണം സംഭാവന നൽകിയത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ സെക്രട്ടറിയേറ്റിൽ എത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് താരം പണം കൈമാറുകയായിരുന്നു.

രജനീകാന്ത്, സൗന്ദര്യ രജനീകാന്ത്, വിക്രം വെട്രിമാരൻ, ശിവ കാർത്തികേയൻ, അജിത്ത്, എ ആർ മുർഗാഡോസ്, സൂര്യ, ശിവകുമാർ, കാർത്തി എന്നീ തമിഴ് സൂപ്പര്‍താരങ്ങള്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ തുകകൾ സംഭാവന ചെയ്തിരുന്നു. ചിലർ മുഖ്യമന്ത്രിയുടെ അടുത്ത് നേരിട്ടെത്തിയും ചിലർ അക്കൗണ്ടിലൂടെയും ആണ് പണം കൈമാറിയത്. കോവിഡ് രണ്ടാം തരംഗത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ഇത്തരം തുകകൾ ഏറെ പ്രയോജനകരമാണ്.

‘വിടുതലയ്’, ‘ലാഭം’ ‘തുഘ്ലഖ്‌ ഡാർബാർ’ എന്നിവ അടക്കമുള്ള സിനിമകളാണ് വിജയ് സേതുപതിയുടെ പുതിയ പ്രോജക്ടുകള്‍.

Comments: 0

Your email address will not be published. Required fields are marked with *